മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

ഉത്തര്‍പ്രദേശില്‍ തീപിടിത്തത്തില്‍ ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. 10 വയസു മുതല്‍ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിക (10), നിഹാരിക (8), സന്‍സ്‌കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ചത്.

Also Read: ഹോളി ആഘോഷത്തിനിടെ യുപിയിൽ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു; ജയ് ശ്രീറാം വിളിച്ച് ആക്രോശിച്ച് പ്രവത്തകർ

കുട്ടികളുടെ അച്ഛന്‍ ജോണി പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ ബബിതയുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ബബിത ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News