അധ്യാപികയുടെ നഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത നാലുപേർ അറസ്റ്റിൽ

juvenile crime

ഉത്തർപ്രദേശ് ആഗ്രയിൽ അധ്യാപികയുടെ അർധനഗ്നവിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ നാല് വിദ്യാർഥികൾ അറസ്റ്റിൽ. പത്താം ക്ലാസ്സ് വിദ്യാർത്ഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്തവരെയാണ് അധ്യാപിക നൽകിയ പരാതിയേത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ഇവർ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് വ്യാപകമായ ജനരോഷത്തിന് ഇടയാക്കി.

Also Read; എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും; ടി പി രാമകൃഷ്ണൻ

പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് അധ്യാപിക പ്രത്യേക ക്ലാസ് നല്കുന്നുണ്ടായിരുന്നു. ക്ലാസിനായി അധ്യാപികയുടെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ ഇവർ കുളിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ പകർത്തി. പിന്നീട് തങ്ങളോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അധ്യാപികയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Also Read; ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ കെട്ടിയിട്ട് മർദിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; പരാതിയുമായി കുടുംബം

ഇതോടെ ഇവരിൽ നിന്നും അധ്യാപിക അകലം പാലിച്ചു. ഇതിൽ പ്രകോപിതരായ വിദ്യാർത്ഥികൾ അവർക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും, ദൃശ്യങ്ങൾ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News