ഫാർമസി ഡിപ്ലോമ പരീക്ഷയുടെ ഉത്തരമായി എഴുതിയത് ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും; നാല്‌ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല

ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതിവെച്ച നാല്‌ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല. ജൗൻപുരിലെ വീർബഹാദൂർ സിങ് പൂർവാഞ്ചൽ സർവകലാശാലയിലാണ് സംഭവം. ഫാർമസി ഡിപ്ലോമ പരീക്ഷയിലാണ് വിദ്യാർത്ഥികൾ ഈ ഉത്തരം എഴുതിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ പരീക്ഷപേപ്പർ വീണ്ടും പരിശോധിച്ചു. എന്നാൽ കിട്ടിയത് പൂജ്യം മാർക്ക്. സംഭവം വിവാദമായതോടെ അധ്യാപകരെ പുറത്താക്കാൻ സർവകലാശാല നിർദേശം നൽകി.

ALSO READ: രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

സർവകലാശാലയിലെ മുൻ വിദ്യാർത്ഥി ദിവ്യാൻഷു സിങ് വിദ്യാർത്ഥികളുടെ വിവരാവകാശ നിയമപ്രകാരം നാല് വിദ്യാർഥികളുടെയും ഉത്തരക്കടലാസ് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് 50 % മാർക്ക് നൽകിയെന്ന് കണ്ടെത്തിയത്.

ALSO READ: ‘കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News