ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുക നാല് വാംഅപ് മത്സരങ്ങള്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുക നാല് വാംഅപ് മത്സരങ്ങള്‍. ടീം ഇന്ത്യയടക്കമുള്ളവരുടെ ഔദ്യോഗിക പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. വാം അപ് മത്സരങ്ങളുടെ മറ്റ് വേദികള്‍ ഹൈദരാബാദും ഗുവാഹത്തിയുമാണ്.

ലോകകപ്പിന് മുൻപ് എല്ലാ ടീമുകള്‍ക്കും രണ്ട് വീതം ആകെ 10 വാംഅപ് മത്സരങ്ങളാണ് ഉള്ളത്. പരിശീലന മത്സരം കാണാനും ആരാധകർ ടിക്കറ്റ് എടുക്കണമെന്ന് ഐ സി സി നേരത്തെ അറിയിച്ചിരുന്നു. ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത് ആരാധകരെയും ത്രില്ലിലാക്കും.

also read: കെ എസ് ആർ ടി സി ശമ്പളം; എല്ലാ മാസവും 10-ാം തീയതിക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് തിരുവനന്തപുരത്തെ ആദ്യ വാംഅപ് മത്സരം നടക്കുക. സെപ്റ്റംബർ 30ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്ത നെതർലന്‍ഡ്സും ഏറ്റുമുട്ടുന്ന മത്സരമുണ്ട്. ഒക്ടോബർ രണ്ടിന് ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടമായിരിക്കും ഇവിടെ നടക്കുന്ന ഏറ്റവും വാശിയേറിയ മത്സരം.

also read: പ്രവാസികള്‍ക്ക് അവധിക്ക് പോകണമെങ്കില്‍ വൈദ്യുതി, വെള്ളം ബില്ലുകള്‍ അടയ്ക്കണം; കുവൈറ്റ്

തൊട്ടടുത്ത ദിവസം മൂന്നാം തിയതി ടീം ഇന്ത്യ, നെതർലന്‍ഡ്സുമായി ഏറ്റുമുട്ടുന്നതോടെ തലസ്ഥാനത്തെ വാംഅപ് മത്സരങ്ങള്‍ അവസാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News