കഞ്ചാവ് വില്‍പന; കോഴിക്കോട് സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട് കഞ്ചാവ് വില്‍പന നടത്തിയ സംഭവത്തില്‍ സ്ത്രീയടക്കം നാല് പേര്‍ അറസ്റ്റില്‍. ബാലുശേരിയിലാണ് സംഭവം. എകരൂരില്‍ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു സംഘം കഞ്ചാവ് വില്‍പന നടത്തിയത്.

കണ്ണൂര്‍ അമ്പായത്തോട് അലക്‌സ് വര്‍ഗീസ്, സഹോദരന്‍ അജിത് വര്‍ഗീസ്, താമരശ്ശേരി തച്ചംപൊയില്‍ ഇ.കെ പുഷ്പ എന്ന റജിന, പരപ്പന്‍പൊയില്‍ സനീഷ്‌കുമാര്‍ എന്നിവരാണ് ബാലുശേരി പൊലീസിന്റെ പിടിയിലായത്. പ്രതികളില്‍ നിന്ന് ഒന്‍പത് കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News