ഷൊർണൂരിൽ ട്രെയിൻ തട്ടി നാല്‌ മരണം; മരിച്ചത് ശുചീകരണ തൊഴിലാളികൾ

TRAIN

ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. ദമ്പതികൾ ഉൾപ്പടെയാണ് നാല് പേർ മരിച്ചത്. മരിച്ചവർ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി പുഴയിൽ തിരച്ചിൽ തുടരുകയാണ്. ട്രെയിനിടിച്ച് പാലത്തിൽനിന്ന് പുഴയിലെ മണൽതിട്ടയിലേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്.

Also read:ഇടിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു; യുപിയിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

കേന്ദ്ര റെയിൽവേ മന്ത്രി എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ട്രെയിൻ യാത്ര നടത്തുന്നതിനോടനുബന്ധിച്ച് ശുചീകരണ ജോലിയിലേർപ്പെട്ടവരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിൽ ജോയി എന്ന ശുചീകരണ തൊഴിലാളിയുടെയും തൃശൂരിൽ ട്രെയിൻ തട്ടി കൊല്ലപ്പെട്ട ട്രാക്ക് മെയിന്റനൻസ് തൊഴിലാളികളായ ഉത്തമൻ, ഹർഷകുമാർ, പ്രമോദ് കുമാർ എന്നിവർക്കുണ്ടായ ദുരന്തത്തിൽ നിന്നും റെയിൽവേ പാഠം പഠിച്ചില്ല. ഈയിടെ തിരുവനന്തപുരം ഡിവിഷനലിൽ മാത്രം 13 സ്ഥിരം ട്രാക്ക് ജീവനക്കാരാണ്‌ ട്രെയിൻ തട്ടി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News