നാലുവര്‍ഷ ബിരുദ പ്രോഗ്രാം : എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ഡോ. ആര്‍ ബിന്ദു

നാലുവര്‍ഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്.

ALSO READ:  ‘ഇന്നേവരെ കാണാത്ത രാഹുലിനെയാണ് അന്ന് കണ്ടത്; കരച്ചിൽ കേട്ടിട്ടും വീട്ടുകാരാരും സഹായിക്കാനെത്തിയില്ല’: പന്തീരാങ്കാവിലെ ഭര്‍തൃവീട്ടിലെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി

നാലുവര്‍ഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളേജ്-സര്‍വകലാശാലാ അധ്യാപക സംഘടനകളുടെയും അനധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേര്‍ത്തത്. വര്‍ക്ക് ലോഡ് ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ ഉന്നയിച്ച ആശങ്കകള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വര്‍ക്ക് ലോഡ് കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്ന് അധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചു – മന്ത്രി പറഞ്ഞു.

നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനധ്യാപക ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനപരിപാടി ഒരുക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അനധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

ALSO READ: ഇടുക്കിയില്‍ അഞ്ചു വയസുകാരിക്ക് പീഡനം; 68കാരന്‍ പിടിയില്‍

അധ്യാപക സംഘടനാ യോഗത്തില്‍ ഡോ. വി. ബിജു (FUTA),റോണി ജോര്‍ജ്ജ് (KPCTA), ആര്‍. അരുണ്‍കുമാര്‍ (KPCTA), പ്രൊഫ. ഡോ. ഗ്ലാഡ്സ്റ്റണ്‍ രാജ്. എസ് (GCTO), ഡോ. ആള്‍സണ്‍ മാര്‍ട്ട് (GCTO), ഡോ. അജേഷ് എസ്. ആര്‍ (KPCTA), ഡോ. മുഹമ്മദ് റഫീഖ് (AKGCT), ഡോ. വിഷ്ണു. വി.എസ് (AKGCT), ഡോ. പ്രദീപ് കുമാര്‍. കെ (AKPCTA), നിഷാന്ത്. എ (AKPCTA), ഡോ. ആര്‍.എം.ഷെരീഫ് (CKCT), ഡോ. ഷിബിനു.എസ് (CKCT) എന്നിവര്‍ പങ്കെടുത്തു.

അനധ്യാപക സംഘടനാ യോഗത്തില്‍ ജുനൈദ് എ. എം (KNTEO), ആര്‍. എസ് പ്രശാന്ത് കുമാര്‍ (NGOA), ജോര്‍ജ്ജ് ആന്റണി (NGOA), എം. ഷാജഹാന്‍ (KGOA), വിഘ്നേശ് (KPCMSA), ആര്‍.സാജന്‍ (KNGOU), എസ്.ഗോപകുമാര്‍ (KNGOU), ബുഷ്റ എസ്.ദീപ (KGOA), ഓസ്‌ബോണ്‍. വൈ (KNTEO), ഹരിലാല്‍ (CUEO), ബിജുകുമാര്‍.ജി (CUEO) എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here