ബിരുദ പഠനം മൂന്ന് വര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷത്തിലേക്ക് നീളുന്നത് ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ രീതിയിലേക്ക് മാറുന്നതിന്‍റെ തുടക്കമാണിത്. വൈജ്ഞാനിക സമൂഹനിർമിതിയിൽ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗം പതാക വാഹകരാകുകയാണെന്നും കണ്ണൂർ സർവകലാശാലയിൽ ചേർന്ന അക്കാദമിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് മന്ത്രി പറഞ്ഞു.
ഉന്നതപഠനത്തിന് 35,000 വിദ്യാർഥികൾ വിദേശത്ത് പോകുമ്പോൾ പതിമൂന്നര ലക്ഷം വിദ്യാർഥികൾ കേരളത്തിൽ തന്നെയാണ് പഠിക്കുന്നത്. ഏകപക്ഷീയ അധ്യാപന രീതിക്ക് പകരം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് വിദ്യാർഥി കേന്ദ്രീകൃതമായ സ്വയംപഠന രീതിയാണ്. അതിന് ഘടനാപരമായ മാറ്റം ആവശ്യമാണ്. വിജ്ഞാനത്തെ പ്രക്രിയകളായും ഉൽപ്പന്നങ്ങളായും മാറ്റണം. തൊഴിൽസാധ്യത, ഗവേഷണാത്മകത എന്നീ ദ്വിമുഖ സമീപനമാണ് ഉന്നതവിദ്യാഭ്യാസരംഗം സ്വീകരിക്കുന്നത്.
ALSO READ: വള്ളംകളി അപകടം, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന് കൈരളി ന്യൂസ് സംഘം
നാലുവർഷ ബിരുദത്തിൽ അവസാനവർഷം പൂർണമായും ഗവേഷണകേന്ദ്രീകൃതമാക്കുന്നതും ഇന്റേൺഷിപ്പ് ഉൾപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. കാലാനുസൃത മാറ്റങ്ങളെ ഉൾക്കൊള്ളാനും പിന്തുണക്കാനും അക്കാദമിക സമൂഹവും പൊതുസമൂഹവും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ALSO READ: ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ല; വിവാദ പരാമർശത്തിൽ നടൻ റോബോ ശങ്കർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here