കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; നാല് വയസുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ.എം.എൽ.പി സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്.

Also Read: ‘ഓപ്പറേഷൻ കോക്ക്ടെയ്ൽ’; എക്സൈസ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. പണി പൂർത്തിയാവാത്ത വീട്ടിൽ അടുക്കിവെച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടയിലാണ് സംഭവം. ഗുരുതര പരുക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആറാം ക്ലാസുകാരൻ ഗൗതം കൃഷ്ണയാണ് സഹോദരൻ.

Also Read: ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് വിട: രണ്ട് പാലങ്ങളും 12 റോഡുകളും നാടിന് സമര്‍പ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News