കൊച്ചി വാരാപ്പുഴയിൽ നാല് വയസുകാരനും അച്ഛനും തൂങ്ങിമരിച്ച നിലയിൽ

CRIME

കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ഷെരീഫ്,നാലരവയസ്സുകാരനായ മകന്‍ അല്‍ഷിഫാസ് എന്നിവരാണ് മരിച്ചത്.മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.

Also Read; കോഴ നടന്നതിന് തെളിവുകളില്ല; ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

ഭാര്യയുമായുള്ള അഭിപ്രായ വ്യതാസമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ആലുവ മുട്ടത്ത് താമസിക്കുന്ന ഷരീഫിന്‍റെ പങ്കാളിയും യൂട്യൂബറുമായ ഖദീജയെ ചൊവ്വാഴ്ച്ച രാത്രി ഷെരീഫ് ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഖദീജയും വിവരമറിഞ്ഞ പോലീസും സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. വീടിന്‍റെ മുകള്‍ നിലയിലെ ഹുക്കില്‍ തൂങ്ങിയ നിലയിലാണ് ഷെരീഫിന്‍റെയും മകന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാഴ്ച്ച മുന്‍പ് മാത്രം ഇവിടെ താമസിക്കാനെത്തിയ ഇവര്‍ക്ക് അയല്‍വാസികളുമായി വലിയ ബന്ധമില്ലായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജിനുജോജന്‍ പറഞ്ഞു.

Also Read; വിവേക് വിഹാര് ആശുപത്രിയിലെ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല; ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്

ആറ് വർഷം മുമ്പാണ് ഷെരീഫും ഖദീജയും വിവാഹിതരായത്. കോഴിക്കച്ചവടം നടത്തിയിരുന്ന ഷെരീഫും മകനും മൂന്നാഴ്ച്ച മുന്‍പ് വരാപ്പുഴ മണ്ണംതുരുത്തിലെ വീട്ടില്‍ താമസമാക്കിയെങ്കിലും ഖദീജ മുട്ടത്തെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News