തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്പതികളുടെ മകന്‍ അനിരുദ്ധ് ആണ് മരിച്ചത്. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് മരണത്തിന് കാരണമായതെന്ന് സംശയമുണ്ട്.

also read- ബലാത്സംഗക്കേസില്‍ മകനെതിരായ മൊഴിയില്‍ ഉറച്ചുനിന്ന് അമ്മ; ജീവപര്യന്തം തടവിന് വിധിച്ച് കോടതി

ഓണം അവധിക്കാണ് അനീഷും കുടുംബവും ഗോവയ്ക്ക് പോയത്. ഉത്രാട ദിനത്തിലായിരുന്നു യാത്ര. ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വെച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read-ഹൈക്കോടതിയില്‍ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News