കൊല്ലത്ത് നാലു വയസ്സുകാരന് അമ്മയിൽ നിന്നും ക്രൂര പീഡനം

Child Abuse

കൊല്ലം നാലു വയസ്സുള്ള ബാലന് അമ്മയിൽ നിന്നും ക്രൂര പീഡനം. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ബാലന്റെ കാലിൽ പൊള്ളലേൽപ്പിച്ച അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. പഴ്സിൽ നിന്ന് കുഞ്ഞ് പണം എടുത്തതിന് ചൂടുള്ള സ്പൂൺ ഉപയോഗിച്ച് കുട്ടിയുടെ കാലിൽ പൊള്ളലേൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.

Also Read: ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകൾ പിടിയിൽ

സമൂഹമാധ്യമങ്ങളിൽ കുട്ടിയുടെ കാലിലെ മുറിവ് പ്രചരിച്ചതിനെ തുടർന്ന് കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ കുറ്റം സമ്മതിച്ചത്. മുറിവേൽപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്തതല്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് അമ്മയുടെ വിശദീകരണം.

Also Read: കൊടും ക്രിമിനൽ അർഷ്ദീപ് ദല്ല കാനഡയിൽ പിടിയിലെന്ന് റിപ്പോർട്ട്; പിടിയിലായത് കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായി

ഒറ്റമുറി വീട്ടിൽ അമ്മയും കുഞ്ഞും മാത്രമാണ് താമസിക്കുന്നത്. ചൈൽഡ് ലൈൻ മുഖേനെ അമ്മയ്ക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചതായി കിളികൊല്ലൂർ പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News