വയനാട്ടില്‍ പനി ബാധിച്ച് 4 വയസുകാരി മരിച്ചു

വയനാട് തൃശ്ശിലേരിയില്‍ പനി ബാധിച്ച് 4 വയസുകാരി മരിച്ചു. എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥിനി രുദ്രയാണ് മരിച്ചത്.

Also Read: പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുട്ടി ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഓട്ടോഡ്രൈവറായ തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും അഖിലയുടെയും ഏക മകളാണ് രുദ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News