ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഗുജറാത്തിൽ 4 വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. ആരവല്ലി ജില്ലയിലാണ് സംഭവം. ക്രൂരകൃത്യം നടത്തിയത് കുട്ടിയുടെ അയൽവാസിയായ 35കാരനാണ്. നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ALSO READ: ഒന്നര വയസുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ

പെൺകുട്ടിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃത​ദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. കട്ടിലിന്റെ അടിയിൽ നിന്ന് കൈകാലുകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിലാണ് മൃത​ദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News