നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ്: അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി വീണ ജോര്‍ജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ALSO READ: ’42 കൊല്ലമായി പ്രേക്ഷകർ എന്നെ കൈ വിട്ടിട്ടില്ല, ഇനി വിടത്തില്ല’, സംഘപരിവാറിന്റെ വിദ്വേഷ പരാമർശത്തിനുള്ള മറുപടി മമ്മൂട്ടിയുടെ ഈ വാക്കുകളിൽ ഉണ്ട്; വീഡിയോ

അവയവം മാറി ശസ്ത്രക്രിയ പരാതി ഗൗരവമേറിയതെന്ന് ഐ എം സി എച്ച് പ്രിൻസിപ്പൽ പറഞ്ഞു.അന്വേഷണത്തിനു സൂപ്രണ്ട് ഉത്തരവിട്ടു.അന്വേഷണം പൂർത്തിയായാൽ തെറ്റ് കണ്ടെത്തിയാൽ കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ എൻ. അശോകൻ പറഞ്ഞു.

നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാൽ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News