സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിമിലെ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും 14 മരണം. 102 പേരെ കാണാതായി.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് സിക്കിമിലെ ലാച്ചൻ താഴ്‌വരയിലെ ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടായത്. ദുരന്ത ബാധിത പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിക്കുകയും ചെയ്തു.സംസ്ഥാന, കേന്ദ്ര ഏജൻസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ALSO READ:തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ നദിയിലെ ജലനിരപ്പ് ക്രമാതീതമായി കുതിച്ചുയർന്നിരുന്ന സാഹചര്യത്തിൽ ആണ് മിന്നൽ പ്രളയം ഉണ്ടായത്. സിക്കിം സർക്കാർ ഈ പ്രളയത്തെ ‘ദുരന്തമായി’ പ്രഖ്യാപിച്ചു. സമീപത്തുളള ചുങ്താങ് അണക്കെട്ടില്‍നിന്ന് വെള്ളം ഒഴുക്കിവിട്ടതും ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ഇതോടെ ടീസ്റ്റ നദിയിലെ ജലനിരപ്പ് ഉയർന്നു.

ALSO READ:സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്തു; കോട്ടയത്തും വലിയ തട്ടിപ്പ് നടത്തി അഖില്‍ സജീവും സംഘവും

ലാച്ചൻ താഴ്‌വര മുഴുവനായും വെള്ളത്തിനടിയിലായി. ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്ന് വിട്ടതും മിന്നൽ പ്രളയത്തിന് കാരണമായി. ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക ക്യാമ്പുകളിൽ വെള്ളം കയറി. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10 ന്റെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾ തകരുകയും വിനോദ സഞ്ചാരികളടക്കം കുടുങ്ങുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News