കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് അപകടം; 14 പേർക്ക് പരിക്ക്

തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്നർ ലോറിക്ക് പിറകിൽ ഇടിച്ച് 14 പേർക്ക് പരിക്കേറ്റു. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കൊടകര മേൽപാലത്തിന് സമീപം പുലർച്ചെ നാലു മണിയോടെ ആയിരുന്നു അപകടം. കെഎസ്ആർടിസി ബസ്സിന് പിറകിൽ മറ്റൊരു ലോറിയും ഇടിച്ചതാണ് കൂടുതൽ പേർക്ക് പരിക്കേൽക്കാൻ ഇടയാക്കിയത്.

Also Read; ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു

വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി അന്തർ സംസ്ഥാന സൂപ്പർ എക്സ്പ്രസ് ബസ്സാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ കറുകുറ്റി അപ്പോളോ ആശുപത്രിയിലും എട്ടു പേരെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ബസ് കണ്ടക്ടർക്കും ഗുരുതരമായി പരിക്കേറ്റു. ബസ്സിൻ്റെ മുൻഭാഗവും പിൻഭാഗവും തകർന്നിട്ടുണ്ട്.

Also Read; കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട സമരത്തിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നത് ദൗർഭാഗ്യകരം; പിന്തുണയുമായി മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News