ഓട്ടിസം ബാധിതനായ 14കാരനെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം കഠിന തടവ്

ഓട്ടിസം രോഗബാധിതനായ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവ്. പ്രതിയായ വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറിന് 25,000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധി ന്യായത്തില്‍ പറയുന്നു. പിഴ അടച്ചാല്‍ അത് കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

2013 സെപതംബര്‍ 20 രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ചവറ് കളയുന്നതിന് വീട്ടില്‍ നിന്ന് റോഡില്‍ വന്നതായിരുന്നു. ബസ് ഡ്രൈവറായ പ്രതി ഓട്ടം കഴിഞ്ഞ് വള്ളക്കടവ് കാരാളി ഭാഗത്ത് ബസ്സില്‍ ഇരിക്കുകയായിരുന്നു. ഈ സമയം ചവറ് കളയാന്‍ എത്തിയ കുട്ടിയെ ബലം പ്രയോഗിച്ച് ബസ്സിനുള്ളില്‍ വലിച്ച് കയറ്റി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തുകയും കവിളില്‍ കടിക്കുകയും ചെയ്തു. കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. ഓട്ടിസത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുള്ളതായ കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. തൊട്ടടുത്ത ദിവസം ബസ്സിലുണ്ടായിരുന്ന പ്രതിയെ കുട്ടി തന്നെ ബന്ധുക്കള്‍ക്ക് കാണിച്ച് കൊടുത്തു.തുടര്‍ന്നാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.പ്രോസിക്യൂഷന്‍ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനേഴ് രേഖകള്‍, മൂന്ന് തൊണ്ടി മുതലുകള്‍ ഹാജരാക്കി.കേസിന്റെ വിസ്താര സമയത്ത് ഒളിവില്‍ പോയ പ്രതിയെ വഞ്ചിയുര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്‍ഡില്‍ കഴിയവെയാണ് കേസില്‍ ശിക്ഷിക്കുന്നത്. വഞ്ചിയൂര്‍ എസ് ഐയായിരുന്ന ബി.മധുസൂധനന്‍ നായരാണ് കേസ് അന്വേഷണത്തിന് നേതതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News