സ്പേസ് എക്സിന്റെ പ്രായം കുറഞ്ഞ എൻജിനീയറായി പതിനാലുവയസ്സുകാരൻ കൈറൻ ക്വാസി

ഇലോൺ മസ്കിന്റെ സ്ഥാപനമായ സ്പേസ് എക്സിലൊരു ജോലി കിട്ടുകയെന്നാൽ ചില്ലറക്കാര്യമല്ല. അതും ചെറിയ പ്രായത്തിൽ.അത്തരമൊരു ബഹുമതിക്കുടമയായിരിക്കുകയാണ് പതിനാലു വയസ്സുകാരൻ കൈറൻ ക്വാസി.ലോകത്തിലെ തന്നെ ‘ ഏറ്റവും ബെസ്ററ് , ബ്രൈറ്റസ്റ്റ് & സ്മാർട്ട് ‘ ആയ എൻജിനീയറെ തെരഞ്ഞെടുത്തു എന്നാണ് കൈറനെ തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പങ്കു വച്ചുകൊണ്ട് സ്പേസ് എക്സ് പറഞ്ഞത് . സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസായ സ്റ്റാർലിങ്കിന്റെ എഞ്ചിനീയറിംഗ് ടീമിലേക്കാണ് കൈറനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Also read : ‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല; ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്’; ബിജെപിയെ വെല്ലുവിളിച്ച് എം.കെ സ്റ്റാലിന്‍

തന്റെ പ്രായത്തെ കഴിവിനെയും ബുദ്ധിയുടെയും മാനദണ്ഡമായി കണക്കാക്കാത്ത അപൂർവം കമ്പനികളിലൊന്നാണ് സ്പേസ് എക്സ് എന്നും , ഭൂമിയിലെ ഏറ്റവും കൂളായ കമ്പനിയിൽ ജോലി ചെയ്യാൻ പോകുന്നു എന്നാണ് കൈറൻ തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചത്. കാലിഫോർണിയയിലെ സാന്താ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദത്തോടെ പാസ് ആവാനിരിക്കെയാണ് കൈറനെ തേടി ഈ ഓഫർ എത്തുന്നത്. യൂണിവേഴ്സിറ്റിയിലെ ഗ്രാജുവേഷൻ പൂർത്തിയാകുന്നതോടെ , സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡും കൈറന്റെ പേരിലാവും.

ഒൻപതാമത്തെ വയസ്സിലാണ് കൈറൻ കാലിഫോർണിയയിലെ ലാസ് പോസിറ്റാസ് കമ്മ്യൂണിറ്റി കോളേജിൽ പഠനത്തിനെത്തുന്നത് .അവിടെ നിന്ന് എഐ റിസർച്ച് ഫെല്ലോ പ്രോഗ്രാമിൽ ഇന്റേൺഷിപ്പോടെ ഇന്റൽ ലബ്‌സയിലേക്ക് എത്തിയ കൈറൻ , തന്റെ പതിനൊന്നാം വയസിൽ സാന്താ ക്ലാര സർവ്വകലാശാലയിൽ കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിങ്ങിലും ബിരുദത്തിന് ചേർന്നു. ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആഗോള സയൻസ് കോൺഫെറൻസുകളിൽ പ്രഭാഷണങ്ങൾ നൽകുകയും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു കഴിഞ്ഞു കൈറൻ.

Also read : മോൻസൻ കേസ്; പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ച് കെ സുധാകരന്റെ അനുയായി, കൈരളി ന്യൂസ് എക്സ്ക്ലൂസീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News