എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ നാലാമത്തെ പ്രതിയും അറസ്റ്റിലായി. ഹരീഷ് കുമാർ ബാലക്രം എന്നയാളാണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. എൻസിനേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയവർക്ക് ഇയാൾ പണം നൽകിയിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. അദ്ദേഹത്തെ കൊലപ്പെടുത്തനുള്ള ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
ബഹ്‌റൈച്ച് സ്വദേശിയായ ഹരീഷ്‌കുമാർ ബാലക്രം (23) പൂനെയിൽ സ്‌ക്രാപ്പ് ഡീലറായി ജോലി ചെയ്തിരുന്നു. കേസിൽ ഹരിയാന നിവാസിയായ ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധർമ്മരാജ് കശ്യപ് (19), പ്രവീൺ ലോങ്കർ എന്നിവർക്ക് ശേഷം അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ഹരീഷ് കുമാർ.
കഴിഞ്ഞദിവസം വൈകിട്ടാണ് ബാബ സിദ്ദിഖിയെ ഒരു സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. അദ്ദേഹത്തിന്റെ മകന്‍ സീഷന്റെ ഓഫീസില്‍ വെച്ചാണ് സംഭവമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here