നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ ശ്രീനഗർ മണ്ഡലം ഉൾപ്പെടെ 96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ വിധി എഴുതുക.ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക.
ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രയിൽ നടക്കും. കൂടാതെ ഉത്തർപ്രദേശിൽ 13 മഹാരാഷ്ട്രയിൽ പതിനൊന്നും മധ്യപ്രദേശ് പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ എട്ടു മണ്ഡലങ്ങൾ വീതവും ബീഹാറിൽ അഞ്ചും ജാർഖണ്ഡ് ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ നാലു മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ബംഗാളിലെ കൃഷ്ണനഗറിൽ മത്സരിക്കുന്നു.കൂടാതെ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, അർജുൻ മുണ്ട എന്നിവർക്ക് പുറമ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി,മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ എസ് ആർ കോൺഗ്രസ് നേതാവുമായ വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയും പി സി സി അദ്ധ്യക്ഷയുമായ വൈഎസ് ശർമിള ,മാധവി ലത എന്നിങ്ങനെയാണ് 13ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടിക. പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കരുത്ത് കാട്ടുകയാണ് മുന്നണികൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here