കാര്‍ട്ടൂണ്‍ കാണാന്‍ ടി വി റീച്ചാര്‍ജ് ചെയ്തില്ല; ആലപ്പുഴയില്‍ നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

children death

കാര്‍ട്ടൂണ്‍ചാനല്‍ കാണാന്‍ ടി വി റീച്ചാര്‍ജ് ചെയ്തുകൊടുക്കാത്തതിനെ തുടര്‍ന്ന് നാലാം ക്ലാസ്സുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതിമാരുടെ മകന്‍ കാര്‍ത്തിക് (ഒന്‍പത്) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു കുട്ടിയുടെ മരണം. ടിവിയില്‍ കാര്‍ട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.

Also Read: പന്തളത്ത് ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

വൈകുന്നേരം ചാര്‍ജ് ചെയ്യാമെന്ന് അമ്മ പറഞ്ഞതിന് പിന്നാലെ കുട്ടി വീടിനോടുചേര്‍ന്നുള്ള ചായ്പില്‍ക്കയറി തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

പിന്നീട്, തിരുവല്ലയിലെ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. അവിടെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുട്ടി. .മുട്ടത്തെ സ്വകാര്യ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്. സംഭവത്തില്‍ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക- ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയണം. ഹെൽപ് ലൈൻ നമ്പർ- 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News