നിപയിൽ ആശ്വാസം, 45 സാമ്പിളുകൾ നെഗറ്റീവ്; വീണാ ജോർജ്

സംസ്ഥാനത്തെ നിപ പരിശോധനയിൽ ഫലം വന്ന 42 സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് പട്ടികയിൽ പെടുന്നവരും നെഗറ്റീവ് ആണെന്ന് വീണ ജോര്‍ജ് അറിയിച്ചു.ഇനി 39 പേരുടെ ഫലം കൂടി കിട്ടാൻ ഉണ്ട്. സമ്പർക്കത്തിൽ പെട്ടിട്ടുള്ളവരുടെ കണ്ടുപിടിക്കാനുള്ള ശ്രെമങ്ങൾ പൊലീസിൻെറ സഹായത്തോടെ നടത്തും.

ALSO READ:വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ വെരിഫിക്കേഷന്‍ സംവിധാനവുമായി എക്‌സ്

പുതിയ നിപ പോസിറ്റീവ് കേസുകളില്ല. കഴിഞ്ഞ ദിവസം പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി.നിപ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും രോഗവ്യാപനം രണ്ടാം തരംഗത്തിനു കടന്നിട്ടില്ലന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ 4 ആക്ടിവ് കേസുകളാണ് ഉള്ളത് .

ALSO READ:പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇത് വരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 1192 ആയി.  കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കി. 9ബേപ്പൂർ തുറമുഖം അടച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ശനിയാഴ്ച വരെ ഓൺലൈൻ ക്ലാസുകളായിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News