ഇന്ത്യയ്ക്കായി വില കുറഞ്ഞ ഇലക്ട്രിക് കാറുമായി ഐഫോണ്‍ നിർമാതാക്കൾ

ഇലക്ട്രോണിക്സ് വ്യവസായ  ഉത്പാദകരിൽ പ്രമുഖരായ ഫോക്സ‍്‍‍കോണ്‍ കമ്പനി ചെറിയ ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോർട്ട്. ഇപ്പോള്‍ ഇന്ത്യയ്ക്കും തായ്‌ലൻഡിനുമായി ഒരു ചെറിയ ഇലക്ട്രിക് കാർ നിർമിക്കുവാണ് തയാറെടുക്കുന്നത്. തായ്‌വാനീസ് കമ്പനിയായ ഫോക്സ‍്‍‍കോണ്‍ ആണ് ആപ്പിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്.

also read: ‘ഞങ്ങള്‍ക്ക് എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ല’; ഹരിയാന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

കമ്പനിയുടെ ഇവി യൂണിറ്റായ മൊബിലിറ്റി ഇൻ ഹാർമണി നിലവിൽ ഒരു ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിനായുള്ള ഒരു സ്റ്റാൻഡേർഡ് ഇവി പ്ലാറ്റ്ഫോം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ മൂന്ന് സീറ്റർ ഇവി നിർമ്മിക്കാൻ സഹകരിക്കാൻ കമ്പനി തയ്യാറാണ് എന്നാണ് റിപ്പോർട്ട് .ഇതിന്റെ വില 10,000 മുതൽ 20,000 യുഎസ് ഡോളർ വരെയാണ്. ഏകദേശം 10,000 ഡോളർ വിലയുള്ള മൂന്ന് സീറ്റുകളുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ കാർ നിർമ്മിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഇ വി ഇന്ത്യയിലോ തായ്‌ലൻഡിലോ നിർമ്മിക്കാൻ സാധ്യതയുണ്ട്.

also read: കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

ഫോക്‌സ്‌കോണ്‍ ആപ്പിളിനു പുറമേ നോക്കിയ, ഷവോമി, ഗൂഗിള്‍ പിക്സല്‍, സോണി തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്കു വേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News