വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡര്‍ അവറില്‍ ധനരഹിത ചികിത്സയ്ക്ക് പദ്ധതിവേണമെന്ന നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് പതിനാലിനകം വിജ്ഞാപനം ഇറക്കണം.
പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ ഹവറില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ അനിയന്ത്രിത തിരക്കിനിടയിൽപ്പെട്ട് 6 പേർക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്കുണ്ട്. വൈകുണ്ഠ ഏകാദശി ടോക്കണ്‍ നല്‍കുന്ന കൗണ്ടറിലാണ് തിക്കുംതിരക്കുമുണ്ടായത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനായി എത്തിയിരുന്നത്.
രാവിലെ മുതൽ തന്നെ ടിക്കറ്റ് കൗണ്ടറുകളില്‍ തീർഥാടകരുടെ നീണ്ട നിര ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കൌണ്ടറിൽ ടോക്കൺ വിതരണം തുടങ്ങിയത് അറിഞ്ഞതോടെ എല്ലാവരും വരിതെറ്റിച്ച് മുന്നിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്താണ് ഇന്ന് വൈകിട്ടോടെ ദുരന്തമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്രതീക്ഷിത തിരക്കിൽ ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here