ടെലഗ്രാം മേധാവിയുടെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി ഫ്രാൻസ്. ശനിയാഴ്ച വൈകിട്ട് പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ നിന്നാണ് ടെലഗ്രാമിന്റെ സ്ഥാപകൻ കൂടിയായ പാവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടി നല്‍കിയത്. ടെലഗ്രാമിനെ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിന് പരാജയപ്പെട്ടു എന്നാരോപിച്ചാണ് നടപടി.
Also Read; ‘പ്രതികരിച്ചാൽ വീട്ടിൽ കയറി തല്ലും’; ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഫോണിൽ വിളിച്ച് ഭീഷണി
ദുബായില്‍ താമസിക്കുന്ന ദുറോവ്, അസർബൈജാനിൽ നിന്ന് സ്വകാര്യ ജെറ്റിലായിരുന്നു പാരീസിലെത്തിയത്. 96 ദിവസം വരെ പാവേല്‍ ദുരോവിന് കസ്റ്റഡിയിൽ കഴിയേണ്ടിവരും. ഈ കാലാവധിക്ക് ശേഷം ഇയാളെ സ്വാതന്ത്രനാക്കാനോ എന്നുള്ളതിൽ കോടതിയായിരിക്കും തീരുമാനമെടുക്കുക.
തട്ടിപ്പ്, മയക്കുമരുന്ന് കടത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവയുൾപ്പെടെ പ്രോത്സാഹാസിപ്പിക്കുന്ന കാര്യങ്ങൾ ടെലഗ്രാമിൽ നടക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഹനം നടന്നുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് അധികാരികള്‍ പാവേല്‍ ഡ്യൂറോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Also Read; അടുത്ത ജനുവരിയോടെ 5ജിയിലേക്ക് ; നിരക്ക് വർധിപ്പിക്കില്ല, ബിഎസ്എൻഎലിലേക്ക് ഒഴുകി ഉപഭോക്താക്കൾ
എന്നാൽ യൂറോപ്പിലെ ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ തങ്ങൾ പാലിക്കുന്നുണ്ടെന്നായിരുന്നു ടെലഗ്രാമിന്റെ വാദം. വ്യവസായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതെന്നും ടെലഗ്രാം പറയുന്നുണ്ട്. ഈ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യപ്പെട്ടതിനു കമ്പനിയും ഉടമയും ഉത്തരവാദികളാണെന്ന ആരോപണം തികച്ചും അസംബന്ധമാണെന്നും ടെലഗ്രാം പ്രതികരിച്ചു.
റഷ്യന്‍ വംശജനായ പാവേല്‍ ദുരോവ് ഫ്രഞ്ച് പൗരൻ കൂടിയാണ്. ടെലഗ്രാം ആസ്ഥാനം ദുബായിൽ ആയതിനാൽ അവിടെയാണ് ഇയാൾ താമസിച്ചുവരുന്നത്. സഹോദരന്‍ നിക്കോളയുമായി ചേർന്ന് 2013-ലാണ് ദുരോവ് ടെലിഗ്രാം സ്ഥാപിച്ചത്. നൂറ് കോടിയോളം ഉപഭോക്താക്കൾ ഇന്ന് ടെലഗ്രാമിനുണ്ട്. 1550 കോടി ഡോളർ (12.99 ലക്ഷം കോടി രൂപ) ആസ്തി ദുരോവിനുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here