ഒളിംപിക്സ് തിരി തെളിയാന്‍ മണിക്കൂറുകള്‍ ബാക്കി; ഫ്രാന്‍സില്‍ ഹൈ സ്പീഡ് ട്രെയിന്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം

ഒളിംപിക്സ് തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഫ്രാന്‍സിലെ ഹൈ സ്പീഡ് റെയില്‍ നെറ്റ് വര്‍ക്കിന് നേരെ ആക്രമണം. അട്ടിമറി ശ്രമമാണെന്നാണ് നിഗമനം. തീവയ്പ്പ് അടക്കം നടന്ന സാഹചര്യത്തില്‍ ഗതാഗത സംവിധാനം തന്നെ താറുമാറായ അവസ്ഥയിലാണെന്നും ഏകദേശം എട്ടുലക്ഷത്തോളം പേര്‍ ഇതുകാരണം ബുദ്ധിമുട്ടിലായെന്നുമാണ് റിപ്പോര്‍ട്ട്.

ALSO READ:  രക്ഷാപ്രവര്‍ത്തനത്തിന് ഗോവയില്‍ നിന്നും ഫ്‌ളോട്ടിംഗ് പോണ്ടൂണ്‍; കാലാവസ്ഥ പ്രതികൂലമാകുന്നത് വെല്ലുവിളി, വീഡിയോ

ഫ്രഞ്ച് റെയില്‍വേ ശൃംഖലയെ തകര്‍ക്കാനുള്ള വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നതെന്നാണ് റെയില്‍ അധികൃതരുടെ പ്രതികരണം. കഴിഞ്ഞരാത്രിയില്‍ നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. ഇത് മൂലം അറ്റ്‌ലാന്റിക്, വടക്കന്‍ – കിഴക്കന്‍ റെയില്‍ ഗതാഗതം പൂര്‍ണമായും പ്രതിസന്ധിയിലായി.

ALSO READ: തിരുവല്ലയിൽ കാറിനു തീപിടിച്ച് രണ്ട് പേര് മരിച്ച സംഭവം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

റിപെയറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അടുത്ത വാരാന്ത്യം വരെ ഈ സ്ഥിതിയില്‍ തുടരുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk