ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്; പിറന്നത് പുതു ചരിത്രം

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാൻസ്. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ 72-ന് എതിരെ 780 വോട്ടുകൾക്ക് ഈ ബിൽ പാസായി. ഇതോടെ ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. സ്ത്രീകൾക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1958-ലെ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷ അം​ഗങ്ങളും വോട്ടു ചെയ്തു. ഇതോടെ പുതുചരിത്രം പിറന്നു.

വോട്ടെടുപ്പ് നടന്നതിന് പിന്നാലെ തന്നെ പാരിസ് ഈഫൽ ടവറിൽ ആഘോഷങ്ങൾ ആരംഭിച്ചു. ‘എന്റെ ശരീരം എന്റെ തീരുമാനം എന്ന മുദ്രാവാക്യം’ ഉയർത്തിയാണ് ഈ ബില്ലിനെ ഇവർ സ്വീകരിച്ചത്. ഗര്‍ഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കാനുള്ള ഭേദഗതി ബില്ലിന് നേരത്തെ തന്നെ ഫ്രഞ്ച് സെനറ്റ് അംഗീകാരം നൽകിയിരുന്നതാണ്. പാർലമെന്റിന്റെ ഉപരിസഭയാണ് സെനറ്റ്. സെനറ്റിലെ വോട്ടെടുപ്പിൽ 267 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോൾ 50 പേര്‍ മാത്രമായിരുന്നു എതിർത്തത്.

പ്രത്യുൽപാദന അവകാശങ്ങൾ തങ്ങളുടെ ഭരണഘടനാ അവകാശമെന്ന് പല രാജ്യങ്ങൾ പറയുമ്പോഴും, ഗര്‍ഭച്ഛിദ്രം അവകാശമാക്കി ഫ്രാന്‍സ്‌. ആധുനിക ഫ്രാൻസിന്റെ ഭരണഘടനയിലെ 2008-നു ശേഷമുള്ള ആദ്യത്തെയും ഇരുപത്തഞ്ചാമത്തെയും ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News