പത്ത് വർഷത്തോളം തുടര്‍ച്ചയായി മയക്കുമരുന്ന് നല്‍കി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഫ്രഞ്ച് കോടതി വിധി പറഞ്ഞു. ഇരയായ ഗിസെലെ പെലിക്കോട്ടിന്റെ മുന്‍ ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ട് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലായ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് പേരെ ഇയാൾ ക്ഷണിച്ചു വരുത്തിയിരുന്നു.
ഡൊമിനിക് പെലിക്കോട്ടിന് 20 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. കൂട്ടബലാത്സംഗക്കേസ് ലോകത്തെ ഞെട്ടിക്കുകയും ഗിസെലെ പെലിക്കോട്ട് ധീരതയുടെയും പ്രതിരോധത്തിന്റെയും പ്രതീകമായി മാറുകയും ചെയ്തു. ശിക്ഷയുടെ മൂന്നില്‍ രണ്ട് ഭാഗം കഴിയുന്നതുവരെ ഡൊമിനിക് പെലിക്കോട്ടിന് പരോളിന് അര്‍ഹതയില്ലെന്ന് അവിഗ്‌നനിലെ ക്രിമിനല്‍ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റോജര്‍ അരാറ്റ വിധിച്ചു.
ഫ്രഞ്ച് കൂട്ടബലാത്സംഗ വിചാരണയില്‍ 27-നും 74-നും ഇടയില്‍ പ്രായമുള്ള മറ്റ് 50 പ്രതികളെയും കോടതി ശിക്ഷിച്ചു. 3 മുതല്‍ 20 വര്‍ഷം വരെയാണ് ഇവരെ ശിക്ഷിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് പ്രതികള്‍ക്ക് നാല് മുതല്‍ 18 വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എഴുപത്തിരണ്ടുകാരനായ ഡൊമിനിക് പെലിക്കോട്ട് മൂന്ന് മാസത്തെ വിചാരണയ്ക്കിടെ കുറ്റം സമ്മതിക്കുകയും കുടുംബത്തോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here