യൂറോ കപ്പ്; പോര്‍ച്ചുഗലിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഫ്രാൻസ്

യൂറോ കപ്പ് സെമി ഫൈനലിലേക്ക് ഫ്രാൻസ്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയില്‍ എത്തുന്നത്. ഇരുടീമുകളും ഗോള്‍രഹിത സമനില എത്തിയപ്പോഴാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

ALSO READ: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഒട്ടനവധി അവസരങ്ങൾ ഇരുടീമുകൾക്കും വന്നെങ്കിലും ഗോള്‍വര കടത്താന്‍ ഇരുവർക്കുമായില്ല . കൂടുതല്‍ ഷോട്ടുകൾ ഫ്രാന്‍സിൽ നിന്നായിരുന്നു. ഫിനിഷര്‍മാരുടെ പോരായ്മ ഇരു ടീമുകളേയും ഗോളില്‍ നിന്നകറ്റി. സെമിയില്‍ ഫ്രാന്‍സ്, സ്‌പെയ്‌നിനെ നേരിടും.

പെനാല്‍റ്റിയിലേക്ക് എത്തിയപ്പോൾ ഫ്രാന്‍സാണ് ആദ്യ കിക്കെടുത്തത്. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോ ആദ്യ കിക്കെടുത്തു.ക്രിസ്റ്റ്യാനോയുടെ മറ്റൊരു മോശം പ്രകടനം കൂടി കണ്ട മത്സരം കൂടിയായിരുന്നു ഇത്. ഫിനിഷ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ഉപയോഗിക്കാനായില്ല. ക്രിസ്റ്റിയാനോയുടേയും പ്രതിരോധതാരം പെപെയുടേയും അവസാന യൂറോ കപ്പ് കൂടിയായിരുന്നു ഇത്.

ALSO READ: എസ്എഫ്‌ഐയ്‌ക്കെതിരായ കള്ളക്കഥ പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൈരളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News