പതിനേഴുകാരനെ വെടിവെച്ചുകൊന്നതില്‍ കലാപമടങ്ങാതെ കത്തിപ്പടര്‍ന്ന് ഫ്രാന്‍സിലെ തെരുവുകള്‍. മുഴുവന്‍ പേരെയും വിലങ്ങണിയിച്ച് കലാപം അടിച്ചമര്‍ത്താന്‍ മാക്രോണ്‍ ഭരണകൂടം ഒരുങ്ങുകയാണ്. പ്രതിഷേധം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പടരുകയാണ്.
ട്രാഫിക് പൊലീസ് പതിനേഴുകാരനെ തടഞ്ഞുനിര്‍ത്തി വെടിവെച്ചുകൊന്നതിനെതിരായ പ്രതിഷേധങ്ങളുടെ തീച്ചൂളയിലാണ് ഫ്രാന്‍സ്. കലാപം ആരംഭിച്ചതിന്റെ നാലാം ദിനം നാന്റയറില്‍ വെച്ച് കൊല്ലപ്പെട്ട 17കാരന്‍ നെയ്‌ലിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് വന്‍ ജനക്കൂട്ടമാണ്. ഫ്രാന്‍സിലെ മുഴുവന്‍ തെരുവുകളിലും തുടരുന്ന കലാപത്തീ കെടുത്താനും പ്രതിഷേധക്കാരെ മുഴുവന്‍ വിലങ്ങണിയിക്കാനും അരലക്ഷത്തോളം പൊലീസുകാരെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. ഫ്രാന്‍സ് കത്തുമ്പോള്‍ സംഗീത പരിപാടിയില്‍ പങ്കെടുത്ത് വീണ വായിച്ച ഫ്രഞ്ച് പ്രസിഡണ്ടിനെതിരെയും ജനകീയ അമര്‍ഷം കടുക്കുകയാണ്. മാക്രോണ്‍ ഭരണം താഴെയിറങ്ങും വരെ സമരം തുടരുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. സമരം സംഘടിപ്പിക്കാന്‍ ആഹ്വാനങ്ങള്‍ ഉയരുന്ന സമൂഹമാധ്യമങ്ങളെ പഴി പറയുകയാണ് സ്വന്തം ജര്‍മന്‍ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്ന മാക്രോണ്‍. ചെറുപ്പക്കാരെ വീട്ടിലിരുത്തണമെന്നാണ് മാതാപിതാക്കളോടുള്ള മാക്രോണിന്റെ ആഹ്വാനം.
Also Read-ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുങ്ങിയ സംഭവം; ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം അയല്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും പടരുന്നതായാണ് സൂചന. പ്രധാനമായും പാരീസ്, ലിയോണ്‍, മാഴ്സയില്‍സ് തുടങ്ങിയ നഗരങ്ങളിലാണ് സമരത്തിന് കടുപ്പക്കൂടുതല്‍. നേരത്തെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച വിഷയത്തിലും മാക്രോണ്‍ ഭരണകൂടത്തിനെതിരെ ജനകീയശക്തി സംഭരിക്കപ്പെട്ടതാണ്. എന്നാല്‍ ഇത്തവണത്തെ പ്രതിഷേധത്തീ അടിച്ചമര്‍ത്താന്‍ കഴിയാത്ത വിധം ശക്തി പ്രാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here