ലബനന് ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ് ഇസ്രയേലിനെതിരെ രൂക്ഷവിമ‍ശനവുമായി മാക്രോൺ

France support Lebanon

ലബനന് 100 മില്യൻ യൂറോ ധനസഹായം പ്രഖ്യാപിച്ച് ഫ്രാൻസ്. ലബനനലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ അപലപിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണാണ് ധനസഹായം പ്രഖ്യാപിച്ചത്. ലബനനിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മക്രോൺ ആവശ്യപ്പെട്ടു.

ലബനന് 400 മില്യൺ ഡോളർ ധനഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. ഇസ്രയേലിൻ്റെ ആക്രമണത്തിൽ 10 ലക്ഷം പേർക്കാണ് ലബനനിൽ വീട് നഷ്ടമായത്.

Also Read: ‘അവർക്ക് പിന്നീടുണ്ടായ അനുഭവം കണ്ടാണ് ഞാൻ ഇത് തുറന്നു പറയാഞ്ഞത്’; ട്രംപിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ മോഡൽ

എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും യൂറോപ്യൻ യൂണിയൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലാണ് മാക്രോൺ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ചത്.

ലബനൻ സൈന്യത്തെ കൂടുതൽ ശക്തിപ്പെടുത്താനും തെക്കൻ ലബനനിൽ കൂടുതൽ സൈന്യത്തെ ഏർപ്പെടുത്താനും. യുഎൻ രക്ഷാസമിതി പ്രമേയവും. വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നുവെന്ന് ലബനൻ ആക്ടിങ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു.

Also Read: സത്യം തുറന്നുപറഞ്ഞാൽ തീവ്രവാദിയാകുമോ? അൽജസീറ മാധ്യമപ്രവർത്തകർക്കെതിരെ വീണ്ടും  ഇസ്രയേൽ

ലബനീസ് സൈന്യത്തിന് ഈ വർഷം 20 മില്യൻ യൂറോയും അടുത്ത വർഷം 40 മില്യൻ യൂറോയും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ അറിയിച്ചു. ഉച്ചകോടിയിൽ അമേരിക്കയുടെ പ്രധാനപ്പെട്ട പ്രതിനിധികളാരും പങ്കെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News