ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ചു; മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് തട്ടിയത് 1.20 ലക്ഷം രൂപ

ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് ആരോപണം. സംഭവം വിവാദമയത്തോടെ പണം തിരികെ നല്‍കി മുനീര്‍ തലയൂരി.
പണം ലഭിച്ചതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് കുടുംബം അറിയിച്ചു.

ALSO READ: സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനം; മന്ത്രി മുഹമ്മദ് റിയാസ്

കുട്ടി കൊല്ലപ്പെട്ട് ആദ്യ ദിവസങ്ങളില്‍ കുടുംബത്തെ സഹായിക്കാന്‍ ഒപ്പം കൂടിയാണ് മുനീര്‍ പണം തട്ടിയത്. എടിഎം ഉപയോഗിക്കാന്‍ അറിയാത്ത കുട്ടിയുടെ അച്ഛനെ കബളിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്ത് അഞ്ച് മുതല്‍ പത്ത് വരെ ഇരുപതിനായിരം രൂപ വീതം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു.

Also Read :10 ലക്ഷം ബജറ്റിൽ വാങ്ങാവുന്ന മാരുതി സുസുക്കിയുടെ കാറുകൾ 

സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ കുടുംബം പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ 70000 രൂപ ആലുവ എംഎല്‍ എ അന്‍വര്‍ സാദത്ത് ഇടപെട്ട് തിരികെ നല്‍കി. ബാക്കി 50000 നവംബറില്‍ തിരികെ നല്‍കാമെന്നാണ് മുനീര്‍ രേഖാമൂലം എഴുതി നല്‍കിയത്. പറഞ്ഞതിയതി കഴിഞ്ഞിട്ടും പണം തിരികെ നല്‍കാത്തതോടെയാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയത്.

വാര്‍ത്ത വന്നതിന് പിന്നാലെ സംഭവം കളവാണെന്ന് പറയാന്‍ കുട്ടിയുടെ അച്ഛനെ മുനീര്‍ നിര്‍ബന്ധിക്കുന്ന ഓഡിയോ സംഭാഷണം പുററത്ത് വന്നു. പണം തിരികെ നല്‍കാതെ പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്ന് കുടുംബം ഉറച്ച് നിന്നതോടെ നല്‍കാനുള്ള തുക തിരികെ നല്‍കി മുനീര്‍ തലയൂരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News