സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയെ പിടികൂടി പൊലീസ്

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് 10 പേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി വേലായുധന്‍ മകന്‍ പ്രബിന്‍ (34) ആണ് അറസ്റ്റിലായത്. വനം വകുപ്പില്‍ ജോലി ചെയ്യുന്ന ആളാണ് എന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ALSO READ:പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

വനം വകുപ്പിന്റെ വ്യാജരേഖകളുമായി യൂണിഫോം ധരിച്ചാണ് ഇയാള്‍ ആളുകളെ സമീപിച്ചിരുന്നത്. വാളയാര്‍ റെയ്ഞ്ച് ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും കോടതി ആവശ്യങ്ങള്‍ക്കായി തൃശൂര്‍ കലക്ടറേറ്റില്‍ വരുമ്പോള്‍ കാണാമെന്നുമാണ് ഇയാള്‍ ധരിപ്പിച്ചിരുന്നത്. പല തവണകളിലായി ആളുകളില്‍ നിന്ന് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ പ്രതി വാങ്ങിയിട്ടുണ്ട്. ജോലിയില്‍ ചേരേണ്ട ദിവസങ്ങള്‍ മാറ്റി മാറ്റി പറഞ്ഞപ്പോള്‍ സംശയം തോന്നിയ ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ:സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ-ഫൈ പാർക്ക് കോഴിക്കോട് മാനാഞ്ചിറയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News