ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 6,50,0000 രൂപ നഷ്ടമായെന്ന് പരാതി

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി 6,50,000 രൂപ നഷ്ടമായതായി പരാതി. വൈത്തിരി സ്വദേശിയാണ് ഇത് സംബന്ധിച്ച് വയനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. കേസില്‍ അന്വേഷണം നടത്തി വരുകയാണെന്നും, ജനങ്ങള്‍ ഇത്തരം ഓണ്‍ലൈണ്‍ കെണികളില്‍ കുടുങ്ങാതെ ജാഗരൂകരാകണമെന്നും വയനാട് ജില്ലാ പോലീസ് അറിയിച്ചു.

Also Read; ‘തന്നെ മര്‍ദിക്കാന്‍ ഡിസിസി പ്രസിഡന്‍റ് പ്രത്യേക സംഘത്തെ വിളിച്ചുവരുത്തി’; ജോസ് വള്ളൂരിനെതിരെ ഗുരുതര ആരോപണവുമായി സജീവന്‍ കുരിയച്ചിറ

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ട്രേഡിങ് നടത്തുന്നവരുടെ ഫോണ്‍ നമ്പരുകളും മറ്റു വിവരങ്ങളും ശേഖരിച്ച് വാട്‌സ്ആപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും നിരന്തരം ബന്ധപ്പെട്ട് കൂടുതല്‍ ലാഭകരമായി ട്രേഡിങ് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വ്യാജ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൈറ്റുകളുടെ ലിങ്ക് അയച്ചുകൊടുത്ത് അതിലൂടെ പണം തട്ടിയെടുക്കുന്ന രീതിയാണിത്.

ഇത്തരം സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്തു കയറുന്നവര്‍ക്ക് മറ്റു ഓണ്‍ലൈന്‍ ട്രേഡിങ് സൈറ്റുകളില്‍ ട്രേഡിങ് നടത്തുന്നതുപോലെ ഷെയറുകള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ലാഭ നഷ്ട കണക്കുകളും ബാലന്‍സും കൃത്രിമമായി കാണിക്കുകയും ചെയ്യും. ഇത് കണ്ട് വിശ്വസിക്കുന്നവര്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയും ചെയ്യും. പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് ചതി മനസിലാകുക.

Also Read: മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായറാഴ്ച; മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News