കേരള ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

കേരള സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) ജോലികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ചില ആളുകള്‍ പണം തട്ടിപ്പ് നടത്തുന്നതായി ബാങ്കിന് പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ചേര്‍ത്തുള്ള വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി ആളുകളെ കബളിപ്പിക്കുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

ALSO READ: നാലായിരം വര്‍ഷം മുമ്പുണ്ടായ അഗ്നിപര്‍വത സ്‌ഫോടനം, കുതിരലാടത്തിന്റെ ആകൃതിയില്‍ ഒരു ദ്വീപ്; അന്റാര്‍ട്ടികയില്‍ നിന്നൊരു വിശേഷം

കേരള ബാങ്കിന്റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ മുഖാന്തിരം ആയതിനാല്‍ മറ്റു മാര്‍ഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പ് നടത്താനുള്ള ശ്രമങ്ങള്‍ മാത്രമാണെന്ന് പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും ഇത്തരം തട്ടിപ്പ് വാഗ്ദാനങ്ങളില്‍ കുടുങ്ങരുതെന്നും ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. ജോര്‍ട്ടി എം. ചാക്കോയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ALSO READ: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഡിസൈൻ്റെ കുറവുകൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News