കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാന്‍കിനെതിരെ നിക്ഷേപരും ജീവനക്കാരും നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ബാങ്ക് സിഇഒ വസീം ഉള്‍പ്പെടെ നാല് പേര്‍കക്കെതിരെയും മറ്റ് ഡയറക്ടര്‍മാര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. വിവിധ നിക്ഷേപകരില്‍ നിന്ന് 20 കോടിയോളം രൂപ തട്ടിയതായാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ: ‘സൈബർ ആക്രമണത്തിൽ ആരും പിന്തുണച്ചില്ല’ സിനിമാ ഗായകരുടെ സംഘടനയിൽ നിന്ന് രാജിവെച്ച് സൂരജ് സന്തോഷ്
കോഴിക്കോട് നടക്കാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. കോഴിക്കോടും മലപ്പുറവും കേദ്ധ്രീകരിച്ച് വിവിധ നിക്ഷേപകരില്‍ നിന്നായ് 20 കോടിയോളം രൂപ തട്ടിയെന്ന് പരാതിയില്‍ പറയുന്നു. നടക്കാവ് സ്റ്റേഷനില്‍ മാത്രം നിലവില്‍ നാല് കേസുകളാണ രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് സിഇഒ വസീമിന് പുറമേ മാനേജരായ ഷംന കെടി, റാഹില ബാനു, മൊയ്തീന്‍കുട്ടി തുടങ്ങി മറ്റ് ഡയറക്ടര്‍മാര്‍ക്കും എതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോഴിക്കോടും മലപ്പുറവുമായി ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആറ് ബ്രാഞ്ചുകളാണുള്ളത്. മൂന്നുവര്‍ഷം മുമ്പ് നടക്കാവ് കേന്ദ്രീകരിച്ച് നിധി ലിമിറ്റഡിനു കീഴില്‍ രൂപീകരിച്ച സ്വകാര്യ ധനകാര്യ സ്ഥാപനം 3000 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചതായാണ് വിവരം.
ALSO READ: മനോരമയ്ക്ക് പറ്റിയ പറ്റേ… തുറന്നു നോക്കിയത് ഏതോ ചൈനീസ് ആപ്പ്; കെ സ്മാര്‍ട്ട് സ്മാര്‍ട്ട് തന്നെ
നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ സ്ഥാപനത്തിന്റെ സിഇഒയും കടലുണ്ടി സ്വദേശിയുമായ വസീം പണവുമായി മുങ്ങിയെന്ന് വ്യക്തമായി. ഇതോടെയാണ് തട്ടിപ്പിനിരയായതായി മനസിലായതെന്ന് നിക്ഷേപകര്‍ പറയുന്നു.
ഇവിടെ വാഗ്ദാനം ചെയ്തും ഡെയ്‌ലി ഡെപ്പോസിറ്റ് , ഫിക്‌സിഡ് ഡെപ്പോസിറ്റ് എന്നീ പേരുകളില്‍ പണം സ്വീകരിച്ചെന്നുമുള്ള പരാതികളുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here