ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചന കേസ്; തട്ടിയെടുത്തത് ലക്ഷങ്ങളെന്ന് പരാതി

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ കണ്ണൂര്‍ കണ്ണപുരം സ്വദേശിയുടെ പരാതിയില്‍ കേസ്. കര്‍ണാടക ഉഡുപ്പിയില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പതിനെട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2019ല്‍ കൊല്ലൂരില്‍ വച്ച് പരിചയപ്പെട്ട രാജീവ്കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ ചേര്‍ന്ന് അഞ്ച് സെന്റ് സ്ഥവും വില്ലയും നല്‍കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ നടപടികള്‍ ഒന്നും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് വേണ്ടി ക്രിക്കറ്റ് പ്രോജക്ട് തുടങ്ങുന്നുവെന്നായിരുന്നു മറുപടി.

ALSO READ: രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഇതിന് പിന്നാലെ ശ്രീശാന്ത് തന്നെ പരാതിക്കാരനെ നേരിട്ടു കണ്ട് വില്ല നല്‍കാമെന്ന് വാക്കു നല്‍കിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ ഇതിന് ശേഷവും വില്ലയുടെ കാര്യത്തില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു പരാതിക്കാരന്‍ ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News