തട്ടിപ്പ് കേസിൽ അറസ്റ്റിലായ നിരണം പഞ്ചായത്ത് പ്രസിഡൻറ് കെപി പൊന്നൂസ് രാജിവെക്കുക എന്നാവാശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.നിരണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് എം സി അനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എംബിബിഎസിനും .ബിഎസ്സി നേഴ്സിങ്ങിനും അഡ്മിഷൻ വാങ്ങിച്ച് തരാം എന്ന് പറഞ്ഞ കെ പി പൊന്നൂസ് നിരവധി ആളുകളെ വഞ്ചിച്ചു എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പുതുപ്പള്ളി സ്വദേശിയുടെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസ് പോന്നൂസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കെപി പൊന്നുസ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയത്.
ഡിസിസി ഭാരവാഹികൾക്കും പ്രാദേശിക കോൺഗ്രസ് നേതാക്കന്മാർക്കും ലക്ഷക്കണക്കിന് രൂപ കൊടുത്താണ് പൊന്നൂസ് പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ എത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിപിൻ, ജില്ലാ കമ്മിറ്റിയംഗം സോജിത് സോമൻ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിനീഷ് കുമാർ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
Also Read: കെഎസ്ആര്‍ടിസിയില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സവാദിന് സ്വീകരണം നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here