കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; പ്രതികള്‍ പിടിയില്‍

കേരളത്തിലെ പ്രമുഖ വ്യവസായിയുടെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ പിടിയില്‍ .പ്രതികളെ യു പിയില്‍ നിന്ന് കൊച്ചി സൈബര്‍ ക്രൈം പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ധീരജ് കുമാര്‍, വിപിന്‍ കുമാര്‍ മിസ്ര, സാക്ഷി മൗലി രാജ്, ഉമ്മത്ത് അലി എന്നിവരാണ് പിടിയിലായത്.

എറണാകുളം സ്വദേശിയും പ്രമുഖ ബില്‍ഡിംഗ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് കമ്പനിയുടെ എംഡിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് കണ്ടെത്തി പരാതി നല്‍കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ നിന്ന് മെസേജ് അയച്ച് ബിസിനസ് സംബന്ധമായി ആവശ്യങ്ങള്‍ ഉണ്ടന്ന് അറിയിച്ചു ലക്ഷങ്ങള്‍ തട്ടുകയായിരുന്നു പ്രതികളുടെ രീതി.

Also Read: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി; പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാനകമ്പനികള്‍

പരാതിക്കാരന്‍ ഈ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കട്ട് ചെയ്യുകയും തിരക്കിലാണെന്നും ഉടന്‍ പണം അയക്കണമെന്ന് മെസേജിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റുള്ളവരുടെ അക്കൗണ്ട് നമ്പറും എടിഎം കാര്‍ഡും കൈക്കലക്കി പണം ഈ അക്കൗണ്ടില്‍ എത്തിച്ച് പല സ്ഥലങ്ങളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു പ്രതികളുടെ ചെയ്തിരുന്നത്. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം കൊണ്ട് ആടംമ്പര ജീവിതം നയിക്കുകയായിരുന്നു പ്രതികള്‍.

Also Read: 25 കോടിയോ? എന്നെ നോക്കാന്‍ എനിക്കറിയാം; ഗോസിപ്പ് വാര്‍ത്തയ്‌ക്കെതിരെ സാമന്തയുടെ പ്രതികരണം

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷനറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ യുപി യില്‍ നിന്നും അറസ്റ്റ് ചെയ്തത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മാജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News