ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത് ഒമാനില്‍ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പൊലീസ്. ഒരു ബാങ്കിന്റെ പേരില്‍ മത്സരം നടക്കുന്നെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത് .
ഇത്തരം തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ആന്‍ഡ് റിസര്‍ച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. മത്സരത്തില്‍ പണം സമ്മാനമായി ലഭിച്ചതായി ഇലക്ട്രോണിക് ലിങ്ക് നല്‍കിയാണ് വ്യക്തിപരവും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കുന്നത്.
Also Read: ഒമാന്റെ 54ാം ദേശീയ ദിനാഘോഷം ദുബായ് ഹത്ത അതിർത്തിയിൽ വർണാഭമായ പരിപാടികളോടെ നടന്നു
സംശയാസ്പദമായ സന്ദേശങ്ങള്‍ അവഗണിക്കണമെന്നും തട്ടിപ്പുകളെക്കുറിച്ച് അധികൃതരെ ഉടന്‍ വിവരം അറിയിക്കണമെന്നും പൊലീസ് എക്‌സില്‍ ആവശ്യപ്പെട്ടു.
അതേസമയം, ഒമാനില്‍ പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍ വന്നു. വിദേശമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. നിയമം ലംഘിച്ചാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പതിനായിരം മുതല്‍ ഇരുപതിനായിരം വരെ ഒമാനി റിയാല്‍ പിഴയുമാണ് ശിക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here