ക്രിപ്‌റ്റോ കറന്‍സിയില്‍ പണം നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാമെന്ന് പ്രചരണം നടത്തി, ഓണ്‍ലൈനായി മണി ചെയിന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ പാലക്കാട് അറസ്റ്റിലായി. സംഘത്തിലെ പ്രധാനിയായ കല്ലേപ്പുള്ളി സ്വദേശി മിഥുന്‍ദാസാണ്(35) അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ട് ആഢംബര കാറുകളും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പണം ഇടപാടിന്റെ രേഖകളും ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു.
READ ALSO:സാമ്പത്തിക ഞെരുക്കം സംബന്ധിച്ച കേരളത്തിന്റെ ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ബമെറ്റഫോഴ്‌സ് എന്ന ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനിയില്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിവന്നത്. സംഘത്തില്‍പ്പെട്ടവര്‍ അയച്ചുകൊടുക്കുന്ന ലിങ്കുപയോഗിച്ച് ഓണ്‍ലൈന്‍ ട്രേഡിങ്ങിന് എന്ന പേരില്‍ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിക്കും. നിക്ഷേപിക്കുന്ന പണമുപയോഗിച്ച് വാങ്ങുന്ന കറന്‍സി മെറ്റാഫോഴ്‌സ് എന്ന കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ മണി ചെയിനിലെ മുകള്‍ നിരയിലുള്ളവരുടെ അക്കൗണ്ടുകളിലേക്ക് പണമെത്തും.
നിക്ഷേപകനോട് മറ്റുള്ളവരെ പദ്ധതിയില്‍ ചേര്‍ത്ത് നിക്ഷേപം നടത്തുന്നതിന് പ്രേരിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള രീതി. മണിചെയിനിലേക്ക് കൂടുതല്‍ പേരെ ചേര്‍ത്താല്‍ മാത്രമേ നിക്ഷേപകന് നിക്ഷേപിച്ച തുകയും ലാഭവും ലഭിക്കുകയുള്ളൂ എന്നാണ് വ്യവസ്ഥ. ഈ ഘട്ടത്തില്‍ മാത്രമാണ് ഇത് മണി ചെയിന്‍ ആണെന്ന് നിക്ഷേപകന് മനസിലാകുക. തട്ടിപ്പിലൂടെ ഒരുലക്ഷം മുതല്‍ 20 ലക്ഷം വരെ തുക നഷ്ടപ്പെട്ടവരുണ്ടെന്നാണ് വിവരം.
READ ALSO:ശ്രുതിതരംഗം പദ്ധതി പാളിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: മന്ത്രി വീണാ ജോര്‍ജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here