ആരോഗ്യ വകുപ്പില്‍ നിയമനം വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രതികള്‍ അറസ്റ്റില്‍. കൊല്ലം കുണ്ടറ വെള്ളിമണ്‍ സ്വദേശി വിനോദ്, പത്തനംതിട്ട ഇടപ്പോണ്‍ സ്വദേശികളായ മുരുകദാസ് കുറുപ്പ്, അയ്യപ്പദാസ് കുറുപ്പ് എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
അടൂര്‍ സ്വദേശിയായ യുവതിക്കാണ് ആരോഗ്യ വകുപ്പില്‍ നിയമനം വാഗ്ദാനം നല്‍കി കൊല്ലം കുണ്ടറ വെള്ളിമണ്‍ സ്വദേശി വിനോദ് 9 ലക്ഷം തട്ടിയെടുത്തത്.
ALSO READ:തൊണ്ടയില്‍ മുള്ള് കുടുങ്ങിയോ? പേടിക്കേണ്ട, മുള്ള് പോകാന്‍ ഒരു എളുപ്പവഴി
സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി യുവതിയുടെ ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. യുവതിയില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമന ഉത്തരവും നല്‍കിയിരുന്നു. നിയമന ഉത്തരവ് പിന്നീട് ഇയാള്‍ തിരിച്ചു വാങ്ങിയതോടെ
സംശയം തോന്നിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ആരോഗ്യവകുപ്പിലും മറ്റ് വിഭാഗങ്ങളിലുമായി 15 ഓളം നിയമന തട്ടിപ്പുകളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.
ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സംഘം
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചേക്കും.
ALSO READ:തൂക്കത്തിനിടെ താഴെ വീണു കുഞ്ഞിന് പരിക്കേറ്റ സംഭവം; അമ്മയും ക്ഷേത്ര ഭാരവാഹികളും പ്രതികള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here