ചികിത്സ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തട്ടിപ്പ്

ചികിത്സ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ക്യാന്‍സര്‍ രോഗബാധിതനായ യുവാവിന് വേണ്ടി പിരിക്കുന്ന പണം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് പോകുന്നതാണ് ആരോപണം.

കൊക്കയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസക്കാരനായ കാന്‍സര്‍ ബാധിതനായ യുവാവിന്റെ ചികിത്സാ ധനസഹായത്തിനായി നാട്ടുകാര്‍ സമിതി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസുകാരനും മുന്‍ പഞ്ചായത്ത് മെമ്പറുമായസണ്ണി ജോര്‍ജ്, ആ വാര്‍ഡിലെ പൊതുപ്രവര്‍ത്തകനും സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറുമായ ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചത്. അതിനായി ഇവരുടെ രണ്ടുപേരുടെയും പേരില്‍ ബാങ്കില്‍ ഒരു ജോയിന്റ് അക്കൗണ്ടും നിലവിലുണ്ട്. എന്നാല്‍ ചികിത്സ ധനസഹായം എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ക്യു ആര്‍ സ്‌കാനിലൂടെ പണം ശേഖരിച്ചു എന്നാണ് പരാതി.സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

Also Read: ഭാര്യയുമായി വഴക്ക്; ഷോറൂമിലെ 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്, സംഭവം തമിഴ്നാട്ടിൽ

സംഭവം ചോദ്യം ചെയ്തു ധാരാളം പേര്‍ രംഗത്തെത്തിയതോടുകൂടി അക്കൗണ്ടിലേക്ക് എത്തിയ പണം ചികിത്സാ സഹായനിധിയെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നും തനിക്കെതിരെ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്ന പോസ്റ്റിലൂടെ പറയുന്നത്. എന്നാല്‍ യുവാവിന് വേണ്ടി കൊക്കയാര്‍ പഞ്ചായത്തിലെ നാട്ടുകാരുടെ ചികിത്സാ സഹായനിധിയും അക്കൗണ്ടും ഉള്ളപ്പോള്‍ ആ പഞ്ചായത്തുകാരന്‍ പോലും അല്ലാത്ത ഒരു വ്യക്തിയുടെ ഗൂഗിള്‍ പേയിലേക്ക് ഫണ്ട് ശേഖരണം നടത്തിയത് എന്തിനാണ് എന്ന് വ്യക്തമാക്കണം എന്നാണ് നാട്ടുകാരും ഡിവൈഎഫ്‌ഐയും ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News