ജാഗ്രത പാലിക്കുക; കുടിവെള്ളള ചാര്‍ജ് കുടിശ്ശികയുടെ പേരില്‍ തട്ടിപ്പ്

water

കുടിവൈളള ചാര്‍ജ് അടയ്ക്കാനുണ്ടെന്നും ഉടന്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം. വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയറുടേതെന്ന വ്യാജേനയുള്ള വാട്‌സാപ്പ് സന്ദേശങ്ങളും ഫോണ്‍ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

ALSO READ: യുവനടിയുടെ പരാതി; നടന്‍ അലന്‍സിയറിനെതിരെ കേസ്

ഇത്തരത്തില്‍ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടര്‍ അതോോറിറ്റി പാലക്കാാട് പിഎച്ച് ഡിവിഷന്‍ ഓഫിസില്‍ ലഭിച്ചു. ഉപഭോക്താക്കള്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അജ്ഞാതരില്‍നിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയയ്ക്കരുതെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ ചാര്‍ജ് ഡിജിറ്റല്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ അല്ലെങ്കില്‍ യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here