വൈദികനാണെന്നും, പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കളളം പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് ഓടിയ ആള്‍ പിടിയില്‍. അടൂരിലാണ് സംഭവം. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരാണ് (47) അടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. പ്രതിയെ പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ ഇയാല്‍ വിസര്‍ജനം നടത്തി പൊലീസിന് നേരെ മലം വാരിയെറിഞ്ഞു, ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമം നടത്തി.
ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പ്രതി പൊട്ടിച്ചത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്കാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. മകള്‍ മോളിക്ക് പള്ളിയില്‍ നിന്ന് ഒരു ലോണ്‍ അനുവദിച്ചതായി ഷിബു മറിയാമ്മയോട് കള്ളം പറഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ഷിബു ആവശ്യപ്പെട്ടു. പിന്നാലെ മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് പ്രതി ഓടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറിയാമ്മയുടെ മകള്‍ മോളി തൊഴിലുറപ്പ് പണിക്ക് പോയിരുന്ന സമയത്താണ് സംഭവം. പ്രതിയെ മുണ്ടക്കയത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ALSO READ:15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പ്; ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here