യുഎഇ നിവാസികളുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ യുഎഇ പാസ് ഉപയോഗിച്ച് തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷന്‍. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യുഎഇ പാസ് ലോഗിന്‍ വിവരങ്ങളോ ഒടിപി നമ്പറുകളോ പങ്കിടരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ALSO READ:പാപ്പനംകോട് തീപിടിത്തം; കൊല്ലപ്പെട്ട രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞു
യുഎഇയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമിടയില്‍ ഔദ്യോഗിക രേഖകള്‍ അപ്ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനുമാണ് യുഎഇ പാസ് ആപ്പ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും യുഎഇ പാസുമായി ബന്ധിപ്പിച്ചുവരികയാണ്. ഇതിനിടെയാണ് ദുബായ് ഇമിഗ്രേഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് വ്യാജേന അവകാശപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് യു.എ.ഇ പാസ് ലോഗിന്‍ കോഡുകള്‍ തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പുകളാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്.
ALSO READ:സംസ്ഥാനത്തെ ഉന്നത പൊലീസ് തലപ്പത്ത് വ്യാപക മാറ്റം
തട്ടിപ്പുകാര്‍, വ്യാജ സന്ദേശങ്ങളിലൂടെ യു.എ.ഇ പാസ് ലോഗിന്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും, തുടര്‍ന്ന് പാസ്വേര്‍ഡ് നമ്പര്‍ പങ്കുവെക്കാന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യു.എ.ഇ പാസ് ലോഗിന്‍ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കിടരുതെന്ന് ഇമിഗ്രേഷന്‍ ആവശ്യപ്പെട്ടു. അടുത്തിടെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായ ചിലരുടെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇമിഗ്രേഷന്‍ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ടോള്‍ഫ്രീ നമ്പറായ 8005111-ല്‍ വിളിക്കണമെന്ന് ദുബായ് ഇമിഗ്രേഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here