ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന പേരിൽ പണം തട്ടിയ ആൾ അറസ്റ്റിലായി. നെയ്യാറ്റിൻകര ആമച്ചാൽ മേലേച്ചിറ പുത്തൻവീട്ടിൽ അജിത്ത് ആണ് അറസ്റ്റിലായത്.
Also Read: എക്സൈസ് ഉദ്യോഗസ്ഥന്റെ കൈ പ്രതി കടിച്ചു മുറിച്ചു
കോട്ടയം കുമരകം സ്വദേശി സുരേന്ദ്രനിൽ നിന്നാണ് 1,10,000 രൂപ പ്രതി തട്ടിച്ചെടുത്തത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ലഭിച്ച പരാതി അന്വേഷണത്തിന് നിർദേശിച്ച് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടിച്ചത്. കോട്ടയം മജിസ്റ്റ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here