രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണം; ഉഡുപ്പിയില്‍ പ്രതിഷേധം

രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണമന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം. ഉഡുപ്പി ചിത്തരഞ്ജന്‍ സര്‍ക്കിളിലാണ് ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. ആ ബജറ്റില്‍ മദ്യത്തിന് സര്‍ക്കാര്‍ 20 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

Also Read: ‘പ്രതിപക്ഷനേതാവ് മഞ്ഞപത്രത്തിന്റെ കാവലാളായി മാറി’; എ.എ റഹീം

വില കുറയ്ക്കുകയോ അല്ലെങ്കില്‍ രാവിലെയും വൈകിട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നല്‍കുകയോ ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സൗജന്യ മദ്യ വിതരണ പദ്ധതിക്ക് എക്‌സൈസ് നികുതി വഴി പണം കണ്ടെത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ മദ്യപാനത്തിനായി ചെലവഴിക്കുന്ന പണം അവരുടെ കുടുംബത്തെ പോറ്റാനും ഭാര്യമാര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ക്ഷേത്രദര്‍ശനം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കാമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മദ്യക്കുപ്പിയില്‍ പൂജ ചെയ്താണ് സമരം ആരംഭിച്ചത്. ആദരസൂചകമായി ഓരോരുത്തരും മദ്യക്കുപ്പിയില്‍ മാല ചാര്‍ത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News