ഡെലിഗേറ്റുകൾക്ക് ഐഎഫ്എഫ്കെയിൽ സൗജന്യ ബസ് യാത്ര

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി വിവിധ തിയറ്ററുകളിലേക്ക്‌ പോകാൻ ഡെലിഗേറ്റുകൾക്ക്‌ സൗജന്യമായി ബസ്‌. ചലച്ചിത്ര അക്കാദമി ആണ് ബസ് സൗകര്യം ഒരുക്കിയത്. സർവീസ് നടത്തുന്നത് കെഎസ്‌ആർടിസിയുടെ രണ്ട്‌ ഇലക്ട്രിക് ബസുകളാണ്. രാവിലെ 8.30 മുതൽ രാത്രി 12.30 വരെയായിരിക്കും സർവീസ്‌ ഉണ്ടാവുക. വൈകിട്ട്‌ നിശാഗന്ധി പരിസാർത്ഥത്തേക്കും ഈ സേവനം ലഭ്യമാണ്.

ALSO READ: സിനിമയുടെ വലിപ്പവും ചെറുപ്പവും നോക്കാറില്ല, സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷനാണ് ഇപ്പോൾ; മമ്മൂട്ടി

നടൻ ജോബി ടാഗോർ തിയറ്ററിന്‌ മുന്നിൽ ബസ്‌ സർവീസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. അക്കാദമി സെക്രട്ടറി സി. അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ പങ്കെടുത്തു. മുൻവർഷങ്ങളിൽ സൗജന്യ ഓട്ടോ സർവീസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News